അപകടഭീഷണിയായി മരം

ചിത്രം- കൊട്ടിയം: ദേശീയപാതക്കരികിൽ ഉമയനല്ലൂർ ജങ്ഷനും പട്ടരുമുക്കിനുമിടയിൽ റോഡരികിൽ നിൽക്കുന്ന കൂറ്റൻ മരം അപകട ഭീഷണിയുയർത്തുന്നു. ചെറിയ കാറ്റടിച്ചാൽ കടപുഴകാവുന്ന രീതിയിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നാണ് ആവശ്യം. ചിത്രം- സാംസ്‌കാരിക സമ്മേളനം കൊല്ലം: ശ്രീ വിശ്വകർമ വേദപഠന കേന്ദ്രം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനവും കളരിപ്രദർശനവും ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രം സംസ്ഥാന പ്രസിഡന്‍റ്​ ആറ്റൂർ ശരച്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗോപിനാഥ് പെരിനാട്, അഡ്വ. ബാബു സത്യാനന്ദം, മലവിള ശശിധരൻ, പി. വിജയബാബു, ആശ്രാമം സുനിൽകുമാർ, കെ. പ്രസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.