-ചിത്രം- കൊല്ലം: തൊഴിലാളി ഐക്യത്തിന്‍റെ കരുത്ത് തെളിയിച്ചും എതിർ പ്രചാരവേലക്ക് താക്കീത് നൽകിയും നഗരത്തിൽ ചുമട്ടുതൊഴിലാളികളുടെ പ്രകടനം. ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പ്രകടനത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ അണിനിരന്നു. പ്രകടനം ആശ്രാമം മൈതാനത്ത് നിന്നാണ് തുടങ്ങിയത്. ബാനറിനു പിന്നിൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളും തുടർന്ന്, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നെത്തിയ തൊഴിലാളികളും അണിചേർന്നു. ക്യു.എ.സി മൈതാനത്ത് പൊതുസമ്മേളനം തുടങ്ങിയിട്ടും റാലി അവസാനിച്ചിരുന്നില്ല. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി.പി. രാമകൃഷ്‌ണൻ, ജനറൽ സെക്രട്ടറി ആർ. രാമു, ട്രഷറർ എം.എച്ച്. സലാം, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, സ്വാഗതസംഘം ചെയർമാൻ എസ്. ജയമോഹൻ, സെക്രട്ടറി എ.എം. ഇക്‌ബാൽ, ഇ. ഷാനവാസ്‌ഖാൻ എന്നിവർ പ്രകടനത്തിന് നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.