കൊല്ലം: രാഹുൽ ഗാന്ധിയെ വേട്ടയാടുന്നതിനെതിരെ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ല കോൺഗ്രസ് കമ്മിറ്റി ചിന്നക്കട ഹെഡ്പോസ്റ്റോഫിസിന് മുന്നിൽ നടത്തിയ മാർച്ചും സത്യഗ്രഹവും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പിയുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയും ഓശാന പാടുന്നവരെ ഗുരുതര കേസുകളിൽനിന്ന് രക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് നിലവിൽ ഇ.ഡി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.പി.സി.സി ജന. സെക്രട്ടറിമാരായ ജി. പ്രതാപവർമ തമ്പാൻ, എം.എം. നസീർ, നേതാക്കളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, എ. ഷാനവാസ്ഖാൻ, പുനലൂർ മധു, എഴുകോൺ നാരായണൻ, പി. ജർമിയാസ്, ബിന്ദുജയൻ, നടുക്കുന്നിൽ വിജയൻ, തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, സൂരജ് രവി, എ.കെ. ഹഫീസ്, കെ. സുരേഷ്ബാബു, പട്ടത്താനം സുരേഷ്, സി.ആർ. നജീബ് എന്നിവർ സംസാരിച്ചു. വാക്-ഇന്‍ ഇന്‍റര്‍വ്യൂ കൊല്ലം: ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസിൻെറ അധികാരപരിധിയിലെ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍, ഡിസ്‌പെന്‍സര്‍, നഴ്‌സിങ് അസിസ്റ്റന്‍റ് തസ്തികകളിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. എസ്.എസ്.എല്‍.സി പാസായ, ഹോമിയോപ്പതി മരുന്നുകള്‍ കൈകാര്യംചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (ഡി.എം.ഒ(ഹോമിയോ)/ലേബര്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത്) ഉള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത, അര്‍ഹത സംബന്ധിച്ച ഒറിജിനല്‍ രേഖകള്‍, തിരിച്ചറിയല്‍/ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം തേവള്ളി പാലത്തിന് സമീപമുള്ള ഓഫിസില്‍ 21ന് രാവിലെ 10.30ന് എത്തണം. പ്രായപരിധി 45. ഫോണ്‍ -04742797220.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.