കോർപറേഷൻ കൗൺസിൽ യോഗം; ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ത​യും റോ​ഡും കൈ​യേ​റി ​ക​ച്ച​വ​ട​മെ​ന്ന്​

കൊ​ല്ലം: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ത​യും റോ​ഡും കൈ​യേ​റി വ​ഴി​യോ​ര​ക​ച്ച​വ​ടം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ഇ​തു​മൂ​ലം റോ​ഡ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്നു​ണ്ടെ​ന്നും കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​രാ​തി.

തീ​ര​ദേ​ശ​ത്ത്​ പ​ള്ളി​ത്തോ​ട്ടം മു​ത​ൽ പോ​ർ​ട്ട്​ വ​രെ​യു​ള്ള നി​വാ​സി​ക​ൾ​ക്ക്​ ക​രം അ​ട​ക്കു​ന്ന ര​സീ​തി​ൽ ഓ​ണ​ർ​ഷി​പ്​ സ്ഥാ​ന​ത്ത്​ ഗ​വ​ൺ​​മെ​ന്‍റ്​ എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും തീ​ര​ദേ​ശ ഹൈ​വേ​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​ക്കു​മ്പോ​ൾ ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്ന്​ കോ​ൺ​ഗ്ര​സ്​ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ജോ​ർ​ജ്​ ഡി. ​കാ​ട്ടി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക​രാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​വ​ർ ലാ​ഭ​മു​ള്ള​വ മാ​ത്ര​മാ​ണ്​ ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്നും മ​റ്റു​ള്ള​വ ത​ഴ​യു​ക​യാ​ണെ​ന്നും ​ ബി.​ജെ.​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ടി.​ജി. ഗി​രീ​ഷ്​ ആ​രോ​പി​ച്ചു.

മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ൽ​കു​ന്ന വേ​സ്​​റ്റ്​ ബി​ന്നു​ക​ൾ എ​ല്ലാ ഡി​വി​ഷ​നി​ലും തു​ക അ​ട​ച്ച​വ​ർ​ക്ക്​ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ റെ​സി​ഡ​ന്‍റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ന്നി​ല്ലെ​ന്ന​ത്​ കൗ​ൺ​സി​ൽ യോ​ഗം ച​ർ​ച്ച​ചെ​യ്തു. ഒ​രേ​വീ​ട്ടി​ൽ ഒ​ന്നി​ല​ധി​കം വാ​ട​ക​ക്കാ​ർ താ​മ​സി​ക്കാ​റു​ണ്ട്. ഒ​രു​വീ​ട്ടു​ന​മ്പ​റി​ൽ ര​ണ്ട്​ റെ​സി​ഡ​ൻ​ഷ്യ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ മാ​ത്ര​മേ ന​ൽ​കു​ന്നു​ള്ളൂ. അ​തി​നാ​ൽ പു​തി​യ റേ​ഷ​ൻ​കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ യോ​ഗ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​ർ ആ​​രോ​പി​ച്ചു. ഇ​തി​ന്​ കാ​ല​താ​മ​സം​കൂ​ടാ​തെ ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.

പ​ല ഡി​വി​ഷ​നു​ക​ളി​ലേ​യും തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്നും ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​വ​രു​ടെ അ​നാ​സ്ഥ​യാ​ണ്​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കൃ​ത്യ​മാ​യി ന​ട​ക്കാ​ത്ത​തെ​ന്നും പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ കൈ​ക്കു​ള​ങ്ങ​ര ഭാ​ഗ​ത്ത്​ മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. വാ​ടി പ്ര​​ദേ​ശ​ത്തെ എ​യ്​​റോ​ബി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ടെ​ന്നും കൈ​ക്കു​ള​ങ്ങ​ര ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള കൗ​ൺ​സി​ല​ർ ആ​രോ​പി​ച്ചു. ക​ല​ക്​​ട​റേ​റ്റി​ന്‍റെ പ​രി​സ​ര​ത്ത്​ മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ കൗ​ൺ​സി​ല​ർ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ​രി​മി​ത​മാ​യ ഫ​ണ്ടു​ക​ൾ മാ​ത്ര​മാ​ണെ​ന്നും തൊ​ഴി​ൽ ദി​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി കൗ​ൺ​സി​ൽ യോ​ഗം കൈ​ക്കൊ​ള്ള​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ശു​ചി​ത്വ ന​ഗ​ര പ്ര​ഖ്യാ​പ​നം എ​ത്തി​യി​ട്ടും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ൽ തു​ട​രു​ക​യാ​ണെ​ന്നും കൗ​ൺ​സി​ല​ർ ആ​രോ​പി​ച്ചു.

സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥി​ര​മാ​യി തെ​ളി​യി​ക്കാ​ൻ ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ​ല്ലാ​ സോ​ണു​ക​ളി​ലും ക​രാ​റു​കാ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ളി​യാ​ത്ത തെ​രു​വു വി​ള​ക്കു​ക​ൾ മാ​റി ന​ൽ​കു​ന്ന​താ​ണെ​ന്നും കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ മാ​സ്റ്റി​ങ്​ ചെ​യ്യാ​ത്ത​വ​ർ ഉ​ണ്ടെ​ങ്കി​ൽ കോ​ർ​പ്പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​കി​യാ​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​മെ​ന്നും സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

2014ൽ 400 ​തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രാ​ണ്​ കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ത് 1500 പേ​രു​ണ്ട്. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ സ​ഹ​ക​രി​ക്കാ​ത്ത​തും കോ​ർ​പ​റേ​ഷ​ൻ മാ​ലി​ന്യ പ്ലാ​ൻ​റ് ഇ​ല്ലാ​ത്ത​തും വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്.

മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ യു.​പ​വി​ത്ര, എ​സ്. ജ​യ​ൻ, സു​ജ കൃ​ഷ്ണ​ൻ, ഗീ​താ​കു​മാ​രി കൗ​ൺ​സി​ല​ർ​മാ​രാ​യ ഹ​ണി, അ​നീ​ഷ്കു​മാ​ർ, എ​ൻ.​ടോ​മി, സാ​ബു, പു​ഷ്പാ​ഗ​ത​ൻ, മി​നി​മോ​ൾ, കു​രു​വി​ള ജോ​സ​ഫ്​ എ​ന്നി​വ​ർ കൗ​ൺ​സി​ലി​ൽ സം​സാ​രി​ച്ചു.

Tags:    
News Summary - Kollam Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.