ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ നടയ്ക്കൽ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. മരച്ചീനി, വാഴ, ചേമ്പ്, ചേന എന്നിങ്ങനെ കാർഷിക വിളകളെല്ലാം പന്നികൾ നശിപ്പിക്കുന്നു. നെൽകൃഷിയും നശിപ്പിച്ച് തുടങ്ങി. കൂട്ടമായി എത്തുന്ന പന്നികൾ നെൽചെടികൾ കുത്തി മറിക്കുകയാണ് ചെയ്യുന്നത്. വൈകീട്ട് കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നികൾ പുലർച്ചെ വരെ പ്രദേശത്ത് കാണും.
ഇവയെ പേടിച്ച് ടാപ്പിങ് തൊഴിലാളികൾ ഉൾപ്പടെ നേരം പുലർന്നതിന് ശേഷമാണ് ജോലി ആരംഭിക്കുന്നത്. കാട്ടുപന്നിയുടെ ശല്യത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി പ്രസിഡന്റ് പി.വി. അനിൽകുമാർ, സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.