ക്ഷേമപദ്ധതിയില്‍ അംഗങ്ങളാകാം

കൊല്ലം: ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി വ്യാപിപ്പിക്കാത്ത പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന എ.എല്‍.ഒ കാര്‍ഡ് ലഭിച്ച ചുമട്ടുതൊഴിലാളികള്‍ 30നകം അടുത്തുള്ള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഓഫിസുമായി ബന്ധപ്പെട്ട് അംഗത്വം സ്വീകരിക്കണം. വിവരങ്ങള്‍ കൊല്ലം (04742749048, 8075333190), കരുനാഗപ്പള്ളി (04762664153), കുണ്ടറ (04742526161), കൊട്ടാരക്കര (04742452603), പുനലൂര്‍ (04752223087), അഞ്ചല്‍ (04752277373), ആയൂര്‍ (04752292442), കടയ്ക്കല്‍ (04742423134), ചാത്തന്നൂര്‍ (04742590145) നമ്പറുകളില്‍ ലഭിക്കും. കോവിഡ് ധനസഹായം; പരാതികള്‍ക്ക് അടിയന്തര പരിഹാരം കൊല്ലം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം സംബന്ധിച്ച പരാതികളുടെ പരിഹാരത്തിനായി പ്രത്യേക കമ്മിറ്റി രൂപവത്​കരിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. എ.ഡി.എം അധ്യക്ഷയായ സമിതിയില്‍ ഡി.എം.ഒ, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍, കൊല്ലം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ അസി. പ്രഫസര്‍ എന്നിവരാണ് അംഗങ്ങള്‍. നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനാണ് സംവിധാനം. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 60 ദിവസവും മാര്‍ച്ച് 20ന് ശേഷമുള്ളവര്‍ക്ക് 90 ദിവസവുമാണ് ധനസഹായത്തിനുള്ള സമയപരിധി. നിശ്ചിത പരിധിക്കുള്ളില്‍ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സമിതിയെ സമീപിക്കാം. സമിതിയുടെ തീരുമാനത്തിനായി ഇത്തരം അപേക്ഷകള്‍ വില്ലേജ് ഓഫിസിലേക്ക് കൈമാറുന്നതിന് ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നല്‍കി. പരാതിയുള്ളവര്‍ കാലതാമസത്തിന്‍റെ കാരണം വ്യക്തമാക്കി വെള്ളപേപ്പറില്‍ അപേക്ഷ തയാറാക്കി സമിതിക്ക് നല്‍കണം. കോവിഡ് ബാധിച്ച് മരിച്ചതിന്‍റെ രേഖ, അപക്ഷകന് മരിച്ച വ്യക്തിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പും ഉള്‍പ്പെടുത്തണം. ഇവ പരിശോധിച്ച് എ.ഡി.എം അധ്യക്ഷയായ സമിതി തീരുമാനമെടുത്ത് ശിപാര്‍ശ സഹിതം സമര്‍പ്പിക്കാന്‍ നിർദേശം നല്‍കിയതായി കലക്ടര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.