മെംബറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

കുണ്ടറ: പോക്സോ കേസ് ​പ്രതിയായ മൂന്നാം വാർഡംഗത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുണ്ടറ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധം. യു.ഡി.എഫ് അംഗങ്ങളായ സുരേഷ് കുമാർ, സുധാദേവി, ബിനു, ഷാർലറ്റ് എന്നിവരാണ് പ്ലക്കാർഡ്​ ഉയർത്തി പ്രതിഷേധിച്ചത്. അംഗത്തെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കുണ്ടറ ബ്ലോക്ക് കമ്മിറ്റി ശനിയാഴ്ച പൊലീസ്​ സ്റ്റേഷൻ മാർച്ച് നടത്തും. രാവിലെ 10ന് പോസ്റ്റോഫിസിന് മുന്നിൽനിന്ന് മാർച്ച് ആരംഭിക്കും. ഒരാഴ്ച മുമ്പ് പെൺകുട്ടി ചൈൽഡ് ലൈനിൽ ഫോൺ മുഖാന്തരം പരാതി നൽകിയിരുന്നു. തുടർന്ന് സമുദായ സംഘടനക്കും പരാതി നൽകി. സമുദായ സംഘടന യോഗം ചേർന്നാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. ബാലികയെ മജിസ്​ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. കൂടുതൽ അന്വേഷണം വേണമെന്ന പൊലീസ്​ നിലപാടിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണ് അറസ്റ്റ് വൈകുന്നതെന്ന ആരോപണങ്ങളാണ് സമരക്കാർ ഉയർത്തുന്നത്. യോഗം ഇന്ന് കിഴക്കേകല്ലട: കൊല്ലം-തേനി ദേശീയപാതയുടെ മുട്ടംവഴിയുള്ള അലൈൻമെന്‍റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സേവ് മുട്ടം ആക്ഷൻ കൗൺസിലി‍ൻെറ നേതൃത്വത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ദേശീയപാത ഉദ്യോഗസ്​ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും. ശനിയാഴ്ച ഉച്ചക്ക്​ രണ്ടിന് മുട്ടം സെന്‍റ് ജോസഫ് എൽ.പി സ്​കൂളിലാണ് യോഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.