അന്തർസംസ്ഥാന തൊഴിലാളിയുടെ മകന് വീടിനായി മൂന്ന് സെന്‍റ്

കൊട്ടാരക്കര: അടച്ചുറപ്പില്ലാത്ത വാടകവീട്ടിൽ നിന്ന് പഠിച്ച് എസ്.എസ്.എൽ.സിക്ക് എ പ്ലസ് നേടിയ അന്തർ സംസ്ഥാന തൊഴിലാളിയായ രാംകരൺ-സബിത ദമ്പതികളുടെ മകൻ കുൽദീപ് യാദവിന് മൂന്ന് സെന്‍റ് സ്ഥലം വാങ്ങി നൽകു​െമന്ന് കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു പറഞ്ഞു. ഉത്തർപ്രദേശിലെ ​േഗാരഖ്പൂർ സ്വദേശികളായ ഇവർക്ക് നെടുവത്തൂർ പഞ്ചായത്തിൽ റേഷൻ കാർഡ് നിലവിലുണ്ട്. 10 വർഷമായി നെടുവത്തൂർ ചാലുക്കോണം തെക്കേക്കര വാടകവീട്ടിൽ താമസിച്ചുവരുകയാണ്. വീടില്ലെന്ന വാർത്ത വന്നതിന്‍റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര നഗരസഭ ചെയർമാന്‍റെ നേതൃത്വത്തിൽ വീടിനായി സുമനസ്സുകളുടെ സഹായത്തോടെ വസ്​തു വാങ്ങി നൽകുക. ആദരിച്ചു കൊട്ടാരക്കര: എസ്​.എസ്​.എൽ.സി പരീക്ഷയിൽ എ പ്ലസ്​ നേടിയ ഉത്തർപ്രദേശ് സ്വദേശി നെടുവത്തൂർ ഈശ്വര വിലാസം എച്ച്.എസ്.എസ് വിദ്യാർഥി കുൽദീപ് യാദവിനെ എ.ഐ.എസ്​.എഫ് നെടുവത്തൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. സംസ്ഥാന കൗൺസിൽ അംഗം ജോബിൻ ജേക്കബ് പൊന്നാടയും ഉപഹാരവും നൽകി. മണ്ഡലം പ്രസിഡന്‍റ് അഭിജിത്ത് ഏറ്റുവായ്ക്കോട്, ജില്ല കമ്മിറ്റി അംഗം ആഘോഷ്, സി.പി.ഐ നേതാക്കളായ പി.എസ്. ​സുരേഷ്, സാബു, സി. സുരേഷ്, സജി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.