കൊട്ടാരക്കര ചന്തമുക്കിലെ റോഡ് തകർന്നു; ട്രാഫിക് നിയന്ത്രണം ദുഷ്കരം

കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിലെ റോഡ് തകർന്നതിനാൽ ട്രാഫിക് നിയന്ത്രണം ദുഷ്കരമാകുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടതിനാൽ വാഹന ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന് സാധിക്കാതെ വരുന്നു. ജങ്ഷനിലൂടെ കൊല്ലം, പുത്തൂർ, ഓയൂർ ഭാഗത്തേക്കാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പുത്തൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചന്തമുക്കിലേക്ക് വരുമ്പോൾ കുഴികളിൽ വീണ് അപകടത്തിൽപെടുന്നത് പതിവാണ്. കുഴികൾ ടാർ ചെയ്ത് പരിഹാരം കാണാൻ നഗരസഭ അടിയന്തരമായി തീരുമാനം കൈക്കൊള്ളണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം. വ്യവസായ സഹകരണ സംഘങ്ങളുടെ വിവരശേഖരണം കൊല്ലം: കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളുടെ പരിധിയിലുള്ള ജില്ല വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വ്യവസായ സഹകരണ സംഘങ്ങളും കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫിസിലെ ലിക്വിഡേറ്ററുമായി ബന്ധപ്പെടണം. ദീര്‍ഘകാലമായി പ്രവര്‍ത്തനമില്ലാത്തതും റെക്കോഡുകള്‍ ലഭ്യമല്ലാത്തതുമായ സംഘങ്ങളിലെ അംഗങ്ങളെയും ബാധ്യതകളെയും കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946896295 .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.