ഓച്ചിറ: തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഉപജീവനം പ്രഭ എജുഹെൽപ് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കോഓഫിസർ ഡോ.ആർ.എൻ. അൻസാർ നിർവഹിച്ചു. സലിം അമ്പീത്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓഡിനേറ്റർ ഡോ. ജേക്കബ് ജോൺ പ്രഭാഷണം നടത്തി. 12 കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞ് വിതരണം ചെയ്തു. കുതിരപന്തി 75ാം നമ്പർ അംഗൻവാടിയിലേക്ക് ഗ്യാസ് സ്റ്റൗവും കിടപ്പുരോഗികൾക്ക് ചികിത്സ ധനസഹായവും നൽകി. പദ്ധതിയ്ക്ക് നേതൃത്വം വഹിച്ച അൽത്താഫിനെ ആദരിച്ചു. പി.ബി. ബിനു, കെ.ജി. പ്രകാശ്, സഞ്ജയ്നാഥ്, അനൂപ് രവി, ശ്രീലക്ഷ്മി, ധന്യ, ബാവിസ് വിജയൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഉപജീവനം പ്രഭ എജുഹെൽപ് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കോഓഫിസർ ഡോ. ആർ.എൻ. അൻസാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.