റെയിൽവേയുടെ അന്യായമായ കുടിയൊഴിപ്പിക്കൽ അംഗീകരിക്കില്ല -പി.എസ്. സുപാൽ

പുനലൂർ: പുനലൂർ മുതൽ ആര്യങ്കാവ് വരെയുള്ള റെയിൽവേ പുറമ്പോക്കിൽ വർഷങ്ങളായി താമസിക്കുന്നവരെ അന്യായമായി ഒഴിപ്പിക്കാനുള്ള റെയിൽവേ അധികൃതരുടെ നീക്കം അംഗീകരിക്കില്ലെന്ന് പി.എസ്. സുപാൽ എം.എൽ.എ. ഇടപ്പാളയത്ത് പത്ത് കുടുംബങ്ങൾ ഒഴിയാൻ റെയിൽവേ നോട്ടീസ് നൽകിയതിനെതുടർന്ന് സ്ഥലത്തെത്തിയതായിരുന്നു എം.എൽ.എ. കുടിയൊഴിപ്പിക്കലിനെ നേരിടുന്നത് സംബന്ധിച്ച് ജനപ്രതിനിധികളുടെയും മറ്റും യോഗവും നടന്നു. 15ന് റവന്യൂ മന്ത്രിയുടെ ചേംബറിൽ റെയിൽവേ അധികൃതരുടെയടക്കം യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഒഴിപ്പിക്കലിനെതിരെ സമരസമിതി രൂപവത്കരിച്ച് നിയമനടപടി സ്വീകരിക്കും. റവന്യൂ, വനം, റെയിൽവേ അധികൃതരുടെ സംയുക്ത സംഘം സർവേ നടത്തി റെയിൽവേയുടെ ഭൂമി വേർതിരിക്കാനുള്ള നടപടിയുണ്ടാകും. ലൈൻ സ്ഥാപിക്കാൻ 30 മീറ്റർ വനഭൂമിയാണ് റെയിൽവേക്ക് മുമ്പ് നൽകിയിരുന്നത്. എന്നാൽ, അതിനപ്പുറമുള്ള ഭൂമിയിൽ താമസിക്കുന്നവരെയും ഒഴിപ്പിക്കാൻ ഇവർ ശ്രമിക്കുന്നത് അംഗീകരിക്കില്ല. ആര്യങ്കാവിൽ മാത്രം 150 ഓളം കുടുംബങ്ങൾ റെയിൽവേയുടെ ഭീഷണി നേരിടുന്നുണ്ട്. റെയിൽവേയുടെ അപരിഷ്കൃതമായ ഈ നടപടി ആധികാരിക രേഖകൾ ഇല്ലാതാണെന്നും എം.എൽ.എ സൂചിപ്പിച്ചു. യോഗത്തിൽ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്‍റ് സുജ തോമസ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അനിൽകുമാർ, ബ്ലോക്ക് അംഗം ലേഖ ഗോപകൃഷ്ണൻ, ബിനു മാത്യു, ആർ. പ്രദീപ്, ബിനിത ബിനു, ഇടപ്പാളയം സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. (ചിത്രം ഈമെയിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.