കള്ളനോട്ട് കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

ചിത്രം​ പുനലൂർ: . ആര്യങ്കാവ് കോട്ടവാസൽ ചാരുംമൂട് വീട്ടിൽ ഷിനു പുന്നൂസ് (36), ചെങ്ങന്നൂർ മുളക്കുഴ റിയാസ് മൻസിലിൽ സിയാദ് (33) എന്നിവരാണ് പിടിയിലായത്. ഷിനു അടൂർ പഴകുളത്ത് തുണിവ്യാപാരിയും സിയാദ് ചാരുംമൂട്ടിൽ പഴക്കട നടത്തുന്നയാളുമാണ്​. ഇവരിൽനിന്ന്​ കള്ളനോട്ട് കണ്ടെടുത്തിട്ടി​െല്ലന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ ആര്യങ്കാവ്‌ കരിമ്പിൻതോട്ടം പുതുവേലിൽ വീട്ടിൽ മത്തായി സാമുവേൽ, 16ഏക്കറിൽ പുതുപ്പറമ്പിൽ വീട്ടിൽ ഡേവിഡ് ജോർജ് എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. തെന്മല ബിവറേജിൽ നൂറ് രൂപയുടെ ആറ് നോട്ടുമായി മദ്യം വാങ്ങാനുള്ള ശ്രമത്തിനിടെ ഡേവിഡ് ജോർജാണ്​ ആദ്യം അറസ്റ്റിലായത്. ഇയാൾക്ക് കള്ളനോട്ട് ലഭിച്ചത് സംബന്ധിച്ച അന്വേഷണത്തിലാണ് മറ്റ് മൂന്നുപേരും പിടിയിലായത്. ഇവർ വലിയ റാക്കറ്റിന്‍റെ ഭാഗമാണെന്ന സൂചനയാണ്​ പൊലീസ് നൽകുന്നത്​. ഇരുവ​െരയും കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.