ദേശീയപാതക്കരികിലെ കനാലിൽ തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി

ചാത്തന്നൂർ: ദേശീയപാതയോരത്തെ കനാലിൽ തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. ജെ.എസ്.എം ജങ്​ഷന് സമീപം കനാലിൽ ശനിയാഴ്ച പുലർച്ച രണ്ടരയോടെയാണ് തീ പടർന്നത്. കാടുപിടിച്ച്​ മാലിന്യം കുന്നുകൂടിക്കിടക്കുകയായിരുന്ന ഇവിടെ ആകാശത്തോളം തീ ആളിപ്പടർന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. ദേശീയപാതയിലൂടെ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത രീതിയിൽ തീ ആളിക്കത്തിയതോടെ ഗതാഗതം നിർത്തിവെച്ചു. കെ.എസ്.ഇ.ബി അധികൃതർ എത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പരവൂരിൽ നിന്ന്​ അഗ്നിരക്ഷാസംഘം എത്തിയാണ്​ തീയണച്ചത്​. അഗ്നിരക്ഷാസേന ഓഫിസർമാരായ യേശുദാസൻ, വിജയകുമാർ, ഫയർമാൻമാരായ അനിൽകുമാർ, അനൂപ്, കിരൺ, ഗിരീഷ്, സജേഷ്, പ്രജിത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.