അഞ്ചൽ കുടിവെള്ള പദ്ധതി ഉപേക്ഷിച്ച നിലയിൽ; പമ്പിങ്​ നിർത്തിയിട്ട് നാല് വർഷം

അഞ്ചൽ: അഞ്ചൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പമ്പ് ഹൗസ്​ പ്രവർത്തനം നിർത്തിവെച്ചിട്ട് നാല് വർഷം. ഇത്തിക്കരയാറ്റിൽ കുഴിയന്തടത്തിലാണ് പമ്പ് ഹൗസ് സ്ഥാപിച്ചിരുന്നത്. ഇത്തിക്കരയാറ്റിൽ കിണർ കുഴിച്ച്, തടയണ കെട്ടി വെള്ളം ശേഖരിച്ചാണ് പമ്പിങ്​ നടത്തിയിരുന്നത്. അഞ്ചൽ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നുമാണ് വെള്ളമെത്തിച്ചിരുന്നത്. ആറ്റിൽ അടിഞ്ഞുകൂടുന്ന ഇറച്ചിക്കോഴി മാലിന്യം മൂലം ദുർഗന്ധവും ഓരും നിറഞ്ഞ് വെള്ളം ഉപയോഗിക്കാൻ പറ്റാതായതോടെയാണ് പമ്പിങ്​ നിർത്തേണ്ടിവന്നത്. മാലിന്യം തള്ളുന്നവരെ പലപ്പോഴും നാട്ടുകാർ പിടികൂടിയിരുന്നെങ്കിലും ഫലപ്രദമായി തടയാൻ കഴിഞ്ഞിരുന്നില്ല. പ്രവർത്തനരഹിതമായ പമ്പ് ഹൗസും പരിസരവും സാമൂഹ്യ വിരുദ്ധർ കൈയടക്കിയിരിക്കുകയാണ്. ജലവിതരണം ആരംഭിക്കണമെന്ന ആവശ്യമാണ്​ നാട്ടുകാർ ഉന്നയിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.