മരുന്നിന്‍റെ മണമില്ലാത്ത ആശുപത്രിയിൽ മാറ്റത്തിന്‍റെ നറുമണം

പുനലൂർ താലൂക്ക്​ ആശുപത്രിയുടെ മികവ്​ വർഷങ്ങളായി നാം കണ്ടറിഞ്ഞതാണ്​. ഇന്ന്​ അത്യാധുനിക കെട്ടിടവും സൗകര്യങ്ങളുമായി രാജ്യാന്തര നിലവാരത്തിലുള്ള സേവനം ലഭിക്കുന്ന സർക്കാർ ആശുപത്രി എന്ന്​ പറഞ്ഞാലും അധികമാകില്ല. മരുന്നിന്‍റെ മണമില്ലാത്ത, സുഗന്ധം പരക്കുന്ന പുനലൂർ താലൂക്ക്​ ആശുപത്രിക്ക്​ കായകൽപ്​ പുരസ്കാരം മത്സരരംത്ത്​ ഇല്ലെങ്കിൽ മാത്രമേ അന്യമാകുകയുള്ളൂ. നൂറിലധികം ശുചീകരണ തൊഴിലാളി​കളെ ഉപയോഗിച്ച്​ നിരന്തരം ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ഈ സ്ഥാപനം ഇത്തവണ താലൂക്ക്​ ആശുപത്രികളിൽ സംസ്ഥാനത്ത്​ ഒന്നാമത്​ തന്നെ. പ്ലാസ്റ്റിക്​ നിരോധനം, ബയോഗ്യാസ്​ പ്ലാന്‍റ്​, ഇ-േടായ്​ലറ്റ്​, എയ്​റോബിക്​ കമ്പോസ്റ്റ്​, സ്വീവേജ്​ ട്രീറ്റ്​മെന്‍റ്​ പ്ലാന്‍റ്​, ബയോമെഡിക്കൽ മാലിന്യം നീക്കാൻ സ്ഥിരം സംവിധാനം, മഴവെള്ള സംഭരണി, ചൂടുവെള്ളം ലഭിക്കാൻ സോളാർ ഹീറ്റർ, പേപ്പർ പുനരുപയോഗം എന്നിങ്ങനെ മാതൃകാപ്രവർത്തനങ്ങൾ എണ്ണിയാലൊടുങ്ങുന്നില്ല. ​റോബോർട്ടിനെ ഉപയോഗിച്ചുള്ള ശുചീകരണം എന്ന അവിശ്വസനീയമായ നേട്ടവും ഈ സർക്കാർ ആശുപത്രിക്ക്​ സ്വന്തം. ആഴ്ചയിലൊരിക്കൽ ഡോക്ടർമാരും നഴ്​സുമാരും ഉൾപ്പെടെ ജീവനക്കാർ പ​ങ്കെടുക്കുന്ന ശുചീകരണ യജ്ഞം പോലുള്ള പദ്ധതികൾ കൊണ്ടെല്ലാം വേറിട്ട്​ നിൽക്കുന്ന പുനലൂർ ആശുപത്രി എന്തുകൊണ്ടും ഈ പുരസ്കാരം അർഹിക്കുന്നു. .............. എല്ലാക്കാലത്തും ഗുണനിലവാരമുള്ള സേവനങ്ങൾക്കായി മുന്നിൽ നിന്ന, നിൽക്കുന്ന സ്ഥാപനമാണ്​ പുനലൂർ താലൂക്ക്​ ആശുപത്രി​. സംസ്ഥാനത്ത്​ ആദ്യമായി ദേശീയ ക്വാളിറ്റി, കായകൽപ്​, മലിനീകരണ നിയന്ത്രണബോർഡ്​ എന്നിവയുടെ അംഗീകാരങ്ങൾ ലഭിച്ച പ്രധാന ആശുപത്രി എന്ന നേട്ടവും സ്വന്തമായുണ്ട്​. ജീവനക്കാരുടെ കൂട്ടായ്​മ തന്നെയാണ്​ വിജയത്തിന്​ പിന്നിൽ. രോഗികൾക്ക്​ ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുക ലക്ഷ്യമായി കണ്ടുള്ള പ്രവർത്തനങ്ങൾക്ക്​ സഹായമായി നിന്ന ജീവനക്കാർക്കും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും നന്ദി പറയുകയാണ്​ ഈ അവസരത്തിൽ. ഡോ. ഷഹീർഷ, പുനലൂർ താലൂക്ക്​ ആശുപത്രി സൂപ്രണ്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.