കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും കനാൽ തുറക്കാൻ നടപടിയില്ല

ശാസ്താംകോട്ട: വേനലിൽ രൂക്ഷമായ ജലക്ഷാമവും കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടിട്ടും കുന്നത്തൂരിൽ കനാൽ തുറക്കാൻ നടപടിയില്ലെന്ന് പരാതി. ഒരുമാസം മുമ്പ് കല്ലട പദ്ധതിയുടെ വലതുകര കനാൽ തുറ​െന്നങ്കിലും ശാസ്താംകോട്ട മേഖലയിലെ ഉപകനാലുകൾ തുറക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് മൂലം പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ രൂക്ഷമായ ജലക്ഷാമവും കുടിവെള്ളക്ഷാമവും ആണ്. മുൻ വർഷങ്ങളിൽ ജനുവരി മാസത്തിൽ തന്നെ കനാൽ തുറന്നിരുന്നു. ഈ വർഷം ഫെബ്രുവരി പകുതി ആയിട്ടും കനാൽ തുറന്നിട്ടില്ല. കനാൽ തുറക്കുമെന്ന പ്രതീക്ഷയിൽ പാടശേഖരങ്ങളിലടക്കം വിവിധ മേഖലകളിൽ കൃഷി ഇറക്കിയ കർഷകർ വലയുകയാണ്. വേനൽ മൂലം താലൂക്കിലെ ഒട്ടുമിക്ക മേഖലയിലെയും കിണറുകൾ വറ്റി. കനാൽ തുറന്നാൽ കിണറുകൾ നിറയാറുണ്ട്​. തുറക്കുന്നതിന് മുന്നോടിയായി കനാലുകൾ വൃത്തിയാക്കാത്തതാണ് വൈകലിന് കാരണമെന്ന് കെ.ഐ.പി അധികൃതർ പറയുന്നു. കഴിഞ്ഞ ഏതാനും വർഷമായി പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിപ്രകാരമാണ് കനാൽ വൃത്തിയാക്കിയിരുന്നത്. ഇത്തവണ പഞ്ചായത്തുകൾ ഇതിന് തയാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.