ചന്ദനക്കുട ഉറൂസ് ആണ്ടുനേർച്ച കൊടിയേറി

കുണ്ടറ: തൃപ്പിലഴികം മുസ്​ലിം ജമാഅത്ത് ചന്ദനക്കുട ഉറൂസ് ആണ്ടുനേർച്ചക്ക് കൊടിയേറി. ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് പതാക ഉയർത്തി. തൻവീറുൽ ഇസ്​ലാം മദ്​റസ കെട്ടിടത്തിന്റെ ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യത്തുകൾ പ്രസിഡന്റ് ശൈഖുന കെ.പി. അബൂബക്കർ ഹസ്റത്ത് നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് എം. ഷാജഹാൻ പണ്ടാരവിള അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോർഡ്‌ ചെയർമാൻ എ.കെ. ഉമർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. തൃപ്പിലഴികം ജമാഅത്ത് ചീഫ് ഇമാം എം.എം. അബ്ദുൽ റഹ്മാൻ ബാഖവി അനുഗ്രഹപ്രഭാഷണവും ഉറൂസ് ഉദ്ഘാടനവും നിർവഹിച്ചു. ചിത്രം. തൃപ്പിലഴികം മുസ്​ലിം ജമാഅത്ത് ഉറൂസ് ആണ്ടുനേർച്ചക്ക് കൊടിയേറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.