റെയിൽവേ കുടിയൊഴിപ്പിക്കൽ: നൂറ്റാണ്ട്​ പഴക്കമുള്ള പ്രശ്നം കണ്ടില്ലെന്ന് നടിച്ച് സർക്കാർ

പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈനിൽ പുനലൂർ മുതൽ ആര്യങ്കാവ് വരെ നൂറുകണക്കിന് കുടുംബങ്ങൾ വീണ്ടും കുടിയൊഴിപ്പിക്കൽ ആശങ്കയിൽ. നൂറ്റാണ്ട്​ പഴക്കമുള്ള തർക്കമായിട്ടും സംസ്ഥാന സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ജനങ്ങളിൽ ഭീതിയേറ്റുന്നു. മീറ്റർ ഗേജ് മാറ്റി ബ്രോഡ്ഗേജ് ലൈൻ ആക്കുന്ന വേളയിലും റെയിൽവേയുടെ കുടിയൊഴിപ്പിക്കൽ പലയിടത്തും ജനങ്ങളെ കണ്ണീരിലാഴ്ത്തിയിരുന്നു. അന്നും സംസ്ഥാന സർക്കാറിൻെറ ഭാഗത്ത് നിന്ന്​ കാര്യമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നത്​ പ്രശ്നത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. ആര്യങ്കാവ് കോട്ടവാസലിൽ പത്ത് കുടുംബങ്ങൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിക്കഴിഞ്ഞു. ഒഴിപ്പിക്കാൻ പൊലീസ് സന്നാഹത്തോടെ അധികൃതർ എത്തുമ്പോൾ പ്രദേശികമായി ചില്ലറ എതിർപ്പുകൾ ഉയരുമെങ്കിലും റെയിൽവേ നടപടി ആവർത്തിക്കുകയാണ്. മീറ്റർ ഗേജ് സ്ഥാപിക്കുന്ന കാലത്ത് ഇടമൺ മുതൽ ആര്യങ്കാവ് കോട്ടവാസൽ വരെ ഇരുവശത്തും 30 മീറ്റർ വരെ സ്ഥലം അന്നത്തെ ഭരണാധികാരിയായിരുന്ന രാജാവ്​ റെയിൽവേക്ക് അനുവദിച്ചിരുന്നു. ഈ ഭൂമി വനത്തിൽ ഉൾപ്പെടുന്നതിനാൽ മരംമുറിക്കാനുള്ള അവകാശം വനംവകുപ്പിൽ നിക്ഷിപ്തമാക്കി. എന്നാൽ റെയിൽവേ ലൈനിന് ഇരുവശത്തും പരമാവധി ഭൂമി ​ൈകയേറി അതിരിട്ട് തിരിച്ചു. കാലങ്ങൾ കഴിയുന്തോറും ലൈനിന് ഇരുവശത്തും അമിതമായി വെറുതെ കിടക്കുന്ന ഭൂമി ആളുകൾ ​ൈകയേറി വീടുവെച്ച് താമസവും കൃഷിയും ചെയ്തുവരുകയാണ്. ഭൂരിഭാഗവും നിർധനകുടുംബങ്ങളാണ്. സർക്കാർ അനുവദിച്ച വീടുകളാണ് ഇവയിലധികവും. ഈ കുടുംബങ്ങളുടെ അവസ്ഥയും കുടിയൊഴിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും കഴിഞ്ഞ ജനുവരി നാലിന് പുനലൂരിൽ എത്തിയ റവന്യൂമന്ത്രിയുടെ ശ്രദ്ധയിൽ താലൂക്ക് ഓഫിസ് അധികൃതർ പെടുത്തിയിരുന്നു. ഈ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വന്നാൽ കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഇവർ താമസിക്കുന്ന ഭൂമി സംബന്ധിച്ച് റെയിൽവേ, വനം, റവന്യൂ സംയുക്ത പരിശോധന നടത്തണമെന്നും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തുടർനടപടികൾ ഇല്ലാതെ വന്നതാണ് ഇടപ്പാളയത്ത് ഒഴിപ്പിക്കാൻ റെയിൽവേ നടപടി സ്വീകരിച്ചത്. ഭാവിയിൽ റെയിൽവേക്ക് ലൈൻ ഇരട്ടിപ്പിക്കലടക്കം ആവശ്യങ്ങൾ വേണ്ടിവരുന്ന ഭൂമി ഒഴികെയുള്ള സംയുക്ത പരിശോധന നടത്തി സർക്കാർ തിരിച്ചെടുത്താൻ കുടിയൊഴിപ്പിക്കൽ ഭീഷണിയുള്ള ഭൂരിഭാഗം കുടുംബങ്ങ​െളയും നിലനിർത്താനാകും. കുടിയൊഴിപ്പിക്കൽ: നിർണായകയോഗം ഇന്ന് പുനലൂർ: പുനലൂർ താലൂക്കിൽ റെയിൽവേയുടെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച് നിർണായക യോഗം ചൊവ്വാഴ്ച പകൽ 11ന് റവന്യൂമന്ത്രിയുടെ ചേംബറിൽ നടക്കും. ഇടപ്പാളയത്തെ കുടിയൊഴിപ്പിക്കലിന്‍റെ പശ്ചാത്തലത്തിൽ പി.എസ്. സുപാൽ എം.എൽ.എ റവന്യൂമന്ത്രിയെ കണ്ട് പ്രശ്നപരിഹാരത്തിന് സംയുക്ത യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റെയിൽവേ, വനം, റവന്യൂ അധികൃതർ യോഗത്തിൽ പങ്കെടുക്കും. സംയുക്ത സർവേ നടത്തി റെയിൽവേക്ക് ആവശ്യം കഴിഞ്ഞുള്ള ഭൂമി കൈവശക്കാർക്ക് നൽകണമെന്ന നിലപാടിലാണ് ജനപ്രതിനിധികളും നാട്ടുകാരുമുള്ളത്. ഇതിന് റെയിൽവേ എതിർനിൽക്കുകയാണങ്കിൽ സമരസമിതി രൂപവത്കരിച്ച് നിയമപരമായി നേരിടാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.