പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബംഗാളി അറസ്റ്റിൽ

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത അന്തർ സംസ്ഥാന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബംഗാളി സ്വദേശിയെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ടി ഗാർഡൻ ജൽപൈഗുഡിയിൽ സമീർ അലാം (25) ആണ് അറസ്റ്റിലായത്. ജോലി സംബന്ധമായി അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുവെച്ച്​ ഏഴ് വയസ്സ്​ പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സമീർ അലാമും കുടുംബവും പെൺകുട്ടിയുടെ കുടുംബവും ഇവർ ജോലി ചെയ്യുകയായിരുന്ന സ്ഥാപനം വക കോമ്പൗണ്ടിൽ താമസിച്ചുവരികയായിരുന്നു. പ്രതി കുറ്റം ചെയ്തശേഷം ഭാര്യയുമൊത്തു മുങ്ങി. തുടർന്ന് നടന്ന അന്വേഷണത്തിൽ ആലപ്പുഴ കെ. എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽവെച്ച് പുത്തൂർ എസ്.എച്ച്.ഒ സുഭാഷ് കുമാർ, എസ്.ഐ ടി.ജെ ജയേഷ്, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ മധു, സിവിൽ പൊലീസ് ഓഫിസർ ഡാനിയേൽ എന്നിവരുൾപ്പെട്ട സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം : അറസ്റ്റിലായ പ്രതി സമീർ അലാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.