പണ്ഡിത സമ്മേളനം

കൊല്ലം: സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 19ന് കൊല്ലം ഷാ ഇന്‍റർനാഷനൽ ഹോട്ടലിൽ നടക്കും. 'സമുദായം: അതിജീവനം, ശക്തീകരണം, പണ്ഡിത ദൗത്യം' എന്ന വിഷയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പണ്ഡിതന്മാർ പങ്കെടുക്കും. (....kc+kw+ke....must... പരസ്യതാൽപര്യം....) എന്‍.എസ് സഹകരണ ആശുപത്രി വാര്‍ഷികവും എന്‍.എസ്. അനുസ്മരണവും (ചിത്രം) കൊല്ലം: എന്‍.എസ് സഹകരണ ആശുപത്രിയുടെ 16-ാം വാര്‍ഷികവും എന്‍.എസ് അനുസ്മരണവും നടന്നു. ആശുപത്രി കാമ്പസില്‍ എന്‍. ശ്രീധര‍ന്‍റെ ഛായാചിത്രത്തിനു മുന്നിൽ ഡോക്ടര്‍മാരും ജീവനക്കാരും പുഷ്പാര്‍ച്ചന നടത്തി. എന്‍.എസ്. അനുസ്മരണ സമ്മേളനം ആശുപത്രി പ്രസിഡന്‍റ്​ പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരുന്നു. സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങളടക്കം 36 മെഡിക്കല്‍ യൂനിറ്റുകളും 500 കിടക്കകളുമുള്ള ജില്ലയിലെ ഏറ്റവും വലിയ ആശുപത്രിയാണ് എന്‍.എസ്. ആശുപത്രിയെന്ന് ആശുപത്രി പ്രസിഡന്‍റ് പി. രാജേന്ദ്രന്‍ പറഞ്ഞു. ശിശുദിനത്തോടനുബന്ധിച്ച് ആശുപത്രി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മഝരത്തില്‍ സമ്മാനം നേടിയ വിദ്യാർഥികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് എ. മാധവന്‍പിള്ള അധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗം അഡ്വ. പി.കെ. ഷിബു, സെക്രട്ടറി പി. ഷിബു, ഭരണസമിതിഅംഗങ്ങളായ കരിങ്ങന്നൂര്‍ മുരളി, അഡ്വ. ഡി. സുരേഷ്‌കുമാര്‍, അഡ്വ. സബിതാ ബീഗം, കെ. ഓമനകുട്ടന്‍, മെഡിക്കല്‍ സൂപ്രണ്ട്​ ഡോ. ടി.ആര്‍. ചന്ദ്രമോഹന്‍ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട്​ ഡോ. ഡി. ശ്രീകുമാര്‍, സീനിയര്‍ ഫിസിഷ്യന്‍ ഡോ. അബ്ദുല്‍ ലത്തീഫ്, പി.ആര്‍.ഒമാരായ ജയ്ഗണേഷ്, ഇര്‍ഷാദ് ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.