(ചിത്രം) കൊല്ലം: പീരങ്കി മൈതാനം കോണ്‍ക്രീറ്റ് കൂടാരമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നില്‍പുസമരം സംഘടിപ്പിച്ചു. കലക്‌ടറേറ്റിന് മുന്നില്‍ നടന്ന സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം ഉദ്ഘാടനം ചെയ്തു. നിർമാണ പ്രവൃത്തികള്‍ ഒഴിവാക്കി പീരങ്കി മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് വിഷ്ണുസുനില്‍ പന്തളം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഹര്‍ഷാദ് കുരീപ്പുഴ അധ്യക്ഷത വഹിച്ചു. നെസ്ഫല്‍ കളത്തിക്കാട്, അജു ചിന്നക്കട, സിദ്ദിഖ് കുളമ്പി, ഗോകുല്‍, സാജിര്‍, അല്‍ത്താഫ്, രാഹുല്‍, സുല്‍ഫി, ജോണ്‍സന്‍, മനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ...kc+kw.... അക്രമികളെ അറസ്റ്റ് ചെയ്യണം -ബിന്ദുകൃഷ്ണ കൊല്ലം: ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ്-യൂത്ത്‌കോണ്‍ഗ്രസ്- കെ.എസ്.യു നേതാക്കളുടെ വീടാക്രമിച്ച സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് തുണ്ടില്‍ നൗഷാദ്, കെ.എസ്.യു നേതാവ് ഹാഷിം സുലൈമാന്‍ ഉള്‍പ്പടെയുള്ള നിരവധി നേതാക്കളുടെ വീടുകളാണ് ആക്രമിക്കപ്പെട്ടെതെന്നും പൊലീസ് അടിയന്തരമായി പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.