ചിത്രം പുനലൂർ: നഗരസഭ പട്ടികജാതി പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് മെറിറ്റോറിയസ് ചെയ്തു. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ നിമ്മി എബ്രഹാം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എ. അനസ്, കെ. പുഷ്പലത, കെ. കനകമ്മ, ഡി. ദിനേശൻ, ബി. സുജാത, വസന്ത രഞ്ജൻ, പ്രതിപക്ഷനേതാവ് ജി. ജപ്രകാശ്, സെക്രട്ടറി നൗഷാദ്, ഹെൽത്ത് സൂപ്രണ്ട് സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ടിപ്പറുകൾ കൂട്ടിയിടിച്ച് ദേശീയപാതയിൽ ഗതാഗതം മുടങ്ങി പുനലൂർ: ഭാരം കയറ്റി അമിത വേഗത്തിലെത്തിയ ടിപ്പറുകൾ കൂട്ടിയിടിച്ച് ദേശീയപാതയിൽ തെന്മലയിൽ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തോടെ തെന്മല തടി ഡിപ്പോ ഓഫിസിന് സമീപമായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് പാറ ഉൽപന്നവുമായി വന്ന ടിപ്പറും എതിരെ തമിഴ്നാട്ടിലേക്ക് പോയ ടിപ്പറുമാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളുെടയും മുൻവശം പൂർണമായി തകർന്നെങ്കിലും വാഹനത്തിൽ ഉള്ളവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. അമിതലോഡും വേഗവുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരിസരവാസികൾ പറഞ്ഞു. ഈ വിധം ഇതുവഴി ടിപ്പറുകൾ പായുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞ ഞായറാഴ്ച തെന്മല പൊലീസ് പരിശോധന നടത്തി പിഴയീടാക്കിയിരുന്നു. എന്നാലും നിയന്ത്രണങ്ങൾ പാലിക്കാൻ ടിപ്പറുകാർ തയാറാകാത്തതാണ് അപകടത്തിന് ഇടയാക്കിയത്. ദിവസവും 200 ഓളം ടിപ്പറുകൾ തമിഴ്നാട്ടിൽ നിന്ന് ഇതുവഴി തെക്കൻ കേരളത്തിലേക്ക് പാറ ഉൽപന്നങ്ങളുമായി വരുന്നുണ്ട്. അമിത ഭാരം കയറ്റി വേഗതയുടെ കാര്യത്തിൽ യാതൊരു നിയന്ത്രണവും പാലിക്കാത്തതിനാൽ ഈ മേഖലയിൽ അപകടവും ഗതാഗത തടസ്സവും പതിവാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.