രാജ്യതാല്‍പര്യങ്ങളെ പോലും മോദി ബലികൊടുക്കുന്നു -ഉമ്മന്‍ ചാണ്ടി

(ചിത്രം) കൊല്ലം: രാജ്യത്തെ ജനാധിപത്യത്തെ ഞെക്കിക്കൊല്ലുകയാണ് മോദിയും കൂട്ടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭ സാമാജികനും കവിയും പത്രപ്രവര്‍ത്തകനുമായിരുന്ന കൊട്ടറ ഗോപാലകൃഷ്ണന്‍റെ പത്തൊമ്പതാമത് ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ തുടരാന്‍ രാജ്യത്തിന്‍റെയും ജനങ്ങളുടെയും താല്‍പര്യങ്ങളെ ബലികൊടുക്കുകയാണ് നരേന്ദ്ര മോദിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാറിനെതിരായി ആക്ഷേപം ഉയരുമ്പോള്‍ രക്ഷപ്പെടാനുള്ള തന്ത്രമാണ് യു.ഡി.എഫിന്‍റെ കാലത്ത് അഴിമതി നടന്നുവെന്ന എം.എം. മണിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. കൊട്ടറ ഗോപാലകൃഷ്ണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. എ. ഷാനവാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.സി വിഷ്ണുനാഥ് എം.എൽ.എ, കെ.സി രാജന്‍, എഴുകോണ്‍ നാരായണന്‍, പി. ജര്‍മിയാസ്, സി.ആര്‍. നജീബ്, ലീഫത്തുദ്ദീന്‍, ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. നടയ്ക്കല്‍ ശശി, എസ്. സുധീശൻ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.