ജൈവ കാര്‍ഷിക വിളകള്‍ക്ക് ആവശ്യക്കാരേറെ; വിപണിയില്‍ തിരക്കേറുന്നു

കുളത്തൂപ്പുഴ: ജൈവ കാര്‍ഷിക വിളകളോട് പൊതുജനങ്ങള്‍ക്ക് പ്രിയം വർധിച്ചതോടെ കുളത്തൂപ്പുഴ കാര്‍ഷിക വിപണിയില്‍നിന്ന്​ കാര്‍ഷിക വിഭവങ്ങള്‍ വാങ്ങുന്നതിനായി തിരക്കേറുന്നു. പ്രദേശത്തെ കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന വിളകളാണ് പ്രദേശത്തെ വിപണിയില്‍ വില്‍പനക്കെത്തുന്നത്. വിവിധയിനം വാഴക്കുലകള്‍, കാച്ചില്‍, ചേമ്പ്, ചേന, പയര്‍, പാവല്‍, പടവലം, ചീര, വാഴക്കൂമ്പ്, പച്ചമുകളക്, കാന്താരി, കോവക്ക, തേങ്ങ, അടക്ക തുടങ്ങി പലതരം കാര്‍ഷിക വിളകളാണ് എത്തുന്നത്. ഇവ വാങ്ങുന്നതിന്​ വ്യാപാരികളും മറ്റുള്ളവരും പുലര്‍ച്ചെ തന്നെ വിപണിയിലേക്കെത്തുന്നുണ്ട്. വ്യാഴാഴ്ച കുളത്തൂപ്പുഴയിലും തിങ്കളാഴ്ച മറവന്‍ചിറയിലുമായാണ് വിപണി പ്രവര്‍ത്തിക്കുന്നത്. രാവിലെ 7 മുതല്‍ ആരംഭിക്കുന്ന വിപണി ഒമ്പതര ആകുമ്പോഴേക്കും വ്യാപാരം അവസാനിപ്പിച്ചിട്ടുണ്ടാകും. പ്രദേശത്തെ കര്‍ഷകര്‍ക്ക് ന്യായമായ വില വിപണിയിലൂടെ കിട്ടുന്നതിനാല്‍ മറ്റെങ്ങും വില്‍ക്കാതെ എല്ലാ സാധനങ്ങളും ഇവിടേക്കെത്തിക്കാന്‍ ഇവര്‍ തയാറാകുന്നുണ്ട്. ന്യായമായ വിലക്ക് നല്ല സാധനങ്ങള്‍ കിട്ടുന്നതിനാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും സാധനങ്ങള്‍ വാങ്ങാന്‍ വിപണിയിലേക്ക് ആളുകളെത്തുന്നത് കര്‍ഷകര്‍ക്ക് പ്രചോദനമാകുന്നതായി വിപണിക്ക് നേതൃത്വം നല്‍കുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ............................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.