ശാസ്താംകോട്ട: ദേവസ്വം ബോർഡ്കോളജിലെ വിദ്യാർഥിസംഘർഷത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കലുഷിതമായ കുന്നത്തൂർ വെള്ളിയാഴ്ച സമാധാനപരമായിരുന്നു. പുതിയ അക്രമങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. അക്രമങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ നാല് കേസുകളാണ് പൊലീസ് എടുത്തിട്ടുള്ളത്. ഇരുവിഭാഗങ്ങളിൽനിന്നും ഏതാനും പേരെ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. കഴിഞ്ഞദിവസം ഭരണിക്കാവിലുള്ള സി.പി.എം പാർട്ടി ഒാഫിസിന് സമീപത്ത് നിന്ന് എതാനും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് ശാസ്താംകോട്ട െപാലീസ് സ്റ്റേഷന് മുന്നിൽ ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നിരുന്നങ്കിലും ഐ.ജി അടക്കമുള്ള ഉന്നത െപാലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. സംഘർഷസാധ്യത മേഖലകളിലെല്ലാം പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുെന്നങ്കിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.