കരുനാഗപ്പള്ളി: ഗവ. കോളജിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതുസംബന്ധിച്ച് സർവകലാശാല സംഘം സന്ദർശനം നടത്തി. സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്.ബാബുജാൻ, അഡ്വ. പി. അജികുമാർ, അരുൺകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സി.ആർ. മഹേഷ് എം.എൽ.എയും ഇവരോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞവർഷം സർക്കാർ അനുവദിച്ച എം.എ ഇന്‍റർനാഷനൽ പൊളിറ്റിക്സ് അടക്കം അടുത്ത അധ്യയന വർഷം പുതിയ കോഴ്സുകൾ ആരംഭിക്കാനാകുമെന്നും കോളജ് കെട്ടിടത്തിന്‍റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഇന്ദുശ്രീ എസ്.ആർ, സീനിയർ സൂപ്രണ്ട് എ. അബ്ദുൽ ജലീൽ, അസി. പ്രഫസർമാരായ ഹരികുമാർ, ജയിംസ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.