സി.പി.എം ഭീകരതക്ക്​ പൊലീസ്​ ഒത്താശ – പി. രാജേന്ദ്രപ്രസാദ്

..... kc kw ..... കൊല്ലം: ജില്ലയിൽ സി.പി.എം ഭീകരതക്ക്​ പൊലീസ്​ ഒത്താശ ചെയ്യുന്നതായി ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്. നേതൃത്വത്തിന്‍റെ അറിവോടെ ഡി.വൈ.എഫ്.ഐ- എസ്​.എഫ്.ഐ ഗുണ്ടകൾ നടത്തുന്ന ആസൂത്രിത അക്രമങ്ങൾ പൊലീസ്​ കണ്ടില്ലെന്ന് നടിക്കുന്നു. അക്രമത്തിനിരയാകുന്ന കെ.എസ്.യു യൂത്ത് കോൺഗ്രസ്​ നേതാക്കളെ അർധരാത്രി വീടുകളിൽ കയറി അറസ്റ്റ് ചെയ്ത്, കള്ളക്കേസിൽ കുടുക്കി ​ ഇരട്ടനീതി നടപ്പാക്കുകയാണ്. ജില്ലയിൽ പൊലീസ്​ രാജ് നടത്താൻ കോൺഗ്രസ്​ അനുവദിക്കില്ല. അക്രമണത്തിനെതിരെ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 'ദി സിറ്റിസൺ' സംഘാടക സമിതി യോഗം കൊല്ലം: ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് കൊല്ലത്തെ ഭരണഘടന സാക്ഷരത ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ല ആസൂത്രണ സമിതി, കില എന്നിവയുടെ സംയുക്ത സംരംഭമായ 'ദ സിറ്റിസണ്‍' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മാര്‍ച്ചില്‍ നടത്തും. സംഘാടകസമിതി യോഗം 23ന് വൈകീട്ട് നാലിന്​ ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയൽ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.