നടയ്ക്കൽ ഏലായിൽ പുഞ്ചകൃഷി വിളവെടുപ്പ്

ചാത്തന്നൂർ: തുടങ്ങി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം കഴിഞ്ഞവർഷം ചെയ്ത കൃഷിയുടെ തുടർച്ചയായാണ് ഈ വർഷവും കൃഷി ഇറക്കിയത്. എട്ട് ഏക്കറോളം വരുന്ന നെൽവയലുകൾ നടയ്ക്കൽ ഗാന്ധിജി ക്ലബ്‌ പ്രവർത്തകരായ ശരത്ചന്ദ്രക്കുറുപ്പ്, മീനാട് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് ഗിരീഷ്​കുമാർ നടയ്ക്കൽ, സാമൂഹികപ്രവർത്തകൻ പി.വി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്. ഈ വർഷത്തെ മഴ കൃഷിയെ സാരമായി ബാധിച്ചു. യന്ത്ര സഹായത്താൽ ആണ് വിളവെടുപ്പ്. വെള്ളം പൂർണമായും തോരാത്തതിനാൽ തൊഴിലാളികളുടെ സഹായവും കൂടി ആവശ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.