ശാസ്താംകോട്ട കോളജ്​ സംഘർഷം: നടപടി കടുപ്പിച്ച്​ പൊലീസ്​

ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ ജില്ലയിൽ നടപടികൾ ശക്തമാക്കി പൊലീസ്. വിദ്യാർഥി സംഘട്ടനവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട, ഈസ്റ്റ് കല്ലട, പുത്തൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ എടുത്തിട്ടുള്ള കേസ്സുകളിൽ 16 പേർ അറസ്റ്റിലായിട്ടുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് കൊല്ലം റൂറൽ ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. 151 സി.ആർ.പി.സി അനുസരിച്ച് എൺപതോളം കേസുകൾ ജില്ലയിലെ വിവിധ ​െപാലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുകയും വിവിധ ഭാഗങ്ങളിൽ നിന്നായി 99 ഓളം പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. ജില്ല ​െപാലീസ് മേധാവി കെ.ബി. രവിയുടെ നിർദേശാനുസരണം പ്രശ്നബാധിത പ്രദേശങ്ങളിൽ ശക്തമായ പൊലീസ് ബന്തവസ് ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്ഥിതി​ഗതികൾ ജില്ല ​െപാലീസ് മേധാവി നേരിട്ട് വിലയിരുത്തി നടപടികൾ സ്വീകരിച്ചുവരുകയാണ്. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തുടർന്നുള്ള ദിവസങ്ങളിലും ശക്തവും വ്യാപകവുമായ ​െപാലീസ് പരിശോധന ഉണ്ടായിരിക്കുമെന്നും കൂടുതൽ പേർ അറസ്റ്റിലാകുമെന്നും ജില്ല ​െപാലീസ് മേധാവി അറിയിച്ചു. നിരവധി പേർ റിമാൻഡിൽ ശാസ്​താംകോട്ട: കെ.എസ്.എം ദേവസ്വം ബോർഡ് കോളജിലെ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിൽ നിന്നും നിരവധി പേർ റിമാൻഡിലായി. യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്‍റ്​ നിധിൻ എസ്. കല്ലട, ദേവസ്വം ബോർഡ് കോളജ് യൂനിയൻ ചെയർമാൻ ആസിഫ് ഷാജഹാൻ, കെ.എസ്.യു നേതാക്കളായ അബ്ദുല്ല, റിജോ കല്ലട, യൂത്ത് കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം പ്രസിഡൻറ് നാദിർഷ കാരൂർകടവ്, മഠത്തിൽ അനസ് ഖാൻ എന്നിവരാണ് കെ.എസ്.യു-യൂത്ത് കോൺഗ്രസ് വിഭാഗത്തിൽ നിന്ന് റിമാൻഡിലായത്. കോളജിലെ വിദ്യാർഥികളും എസ്.എഫ്.ഐ പ്രവർത്തകരുമായ സുധീന്ദ്രനാഥ്‌, അമൽ, അഭിരാം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചവറ സ്വദേശികളുമായ സൂരജ് സലിം, ലിദിൻ, നിഥിൻ ബാബു എന്നിവരുമാണ് മറുപക്ഷത്ത്​നിന്ന്​ റിമാൻഡിലായത്. ഉന്നത ​െപാലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് കർശന നടപടികളുമായിട്ടാണ് മുന്നോട്ട് പോകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഇനിയും ഉണ്ടാകും എന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.