നികത്തിയ വയൽ റവന്യൂ അധികൃതർ പൂർവസ്ഥിതിയിലാക്കി

ഓച്ചിറ: വലിയകുളങ്ങര നാൽപനാഴി ചന്തക്ക്​ കിഴക്കുഭാഗത്തുള്ള വയൽ നികത്തൽ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ത‌ടഞ്ഞു. ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം വയലിന്‍റെ നികത്തിയഭാഗം പൂർവസ്ഥിതിയിലാക്കി. നാല്​ ദിവസം മുമ്പാണ്​ വയൽ നികത്താൻ തുടങ്ങിയത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിക്കുന്ന കെട്ടിട അവശിഷ്ടങ്ങളും മണലും ഉപയോഗിച്ചാണ് നികത്തൽ നടത്തിയത്. ഓച്ചിറ വില്ലേജ്​ ഓഫിസർ എൻ. അനിൽകുമാർ, ഫീൽഡ് അസിസ്റ്റന്‍റുമാരായ രാധാകൃഷ്ണൻ, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് നിലം നികത്തൽ ത‌‌ടഞ്ഞത്. ഫോട്ടോ: ഓച്ചിറ വലിയകുളങ്ങര നാൽപ്പനാഴി ചന്തക്ക്​ കിഴക്കുഭാഗത്ത് നികത്തിയ വയൽ പൂർവസ്ഥിതിയിലാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.