കരുനാഗപ്പള്ളി: സഹകരണ വകുപ്പിൽ പുതിയതായി അഡ്വൈസ് ലഭിച്ച ജൂനിയർ ഇൻസ്പെക്ടർ ഓഡിറ്റർമാർക്ക് കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഏകദിന സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി.കെ. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജി. മനോജ്കുമാർ, സഹകരണ ധാര എഡിറ്റർ ഷാജി, ട്രഷറർ ബോബൻ, ശ്രീകുമാരപിള്ള, ജില്ല സെക്രട്ടറി മുഹമ്മദ് അൻസർ എന്നിവർ സംസാരിച്ചു. റിട്ട. അസി. രജിസ്ട്രാർ ജി. മുരളീധരൻപിള്ള ക്ലാസ് നയിച്ചു. ചിത്രം: കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ആൻഡ് ഓഡിറ്റേഴ്സ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഏകദിന പരിശീലനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.