കരുനാഗപ്പള്ളി: തഴവ, കുലശേഖരപുരം പഞ്ചായത്തുകളിൽ അനധികൃത നെൽവയൽ നികത്തൽ വ്യാപകമായി. നിലവിൽ കൃഷിക്ക് ഉപയോഗിക്കാതെ തരിശാക്കായിട്ടിരിക്കുന്ന വയലുകളാണ് വിവിധ ഇടനിലക്കാരുടെ സഹായത്തോടെ നികത്തുന്നത്. കഴിഞ്ഞ ദിവസം തഴവ പഞ്ചായത്തിലെ പാവുമ്പ വില്ലേജ് ഓഫിസ് പരിധിയിൽ മണപ്പള്ളി കിഴക്ക് നാലുവിള ജങ്ഷൻ റോഡിനോട് ചേർന്നുള്ള നെൽവയൽ ഗ്രാവൽ ഉപയോഗിച്ച് നികത്താൻ ശ്രമം നടന്നു. സംഭവമറിഞ്ഞെത്തിയ വില്ലേജ് ഓഫിസർ വി.ടി. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ ഉടമസ്ഥനെക്കൊണ്ട് ഗ്രാവിൽ നെൽവയലിൽനിന്ന് തിരിച്ച് കോരി മാറ്റിച്ചു. ഇവിടങ്ങളിൽ നെൽവയൽ നികത്തൽ വ്യാപകമാവുന്നത് നിയന്ത്രിക്കാൻ നിരീക്ഷണം വേണമെന്ന ആവശ്യം ശക്തമായി. ചിത്രം: മണപ്പള്ളി കിഴക്ക് നാലുവിള ജങ്ഷൻ റോഡിനോട് ചേർന്നുള്ള നെൽവയൽ ഗ്രാവൻ ഇട്ടു നികത്തുന്നത് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.