പോക്​സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കണ്ണനല്ലൂർ: പത്തര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്​​കനെ പോക്സോ പ്രകാരം പിടികൂടി. കൊട്ടിയം തഴുത്തല സ്വദേശി ഹസൻ (42) ആണ് പിടിയിലായത്. കുട്ടിയുടെ വയർ അസാധാരണമായി വളരുന്നത് ശ്രദ്ധയിൽപെട്ട മാതാവ് ചോദിച്ചപ്പോഴാണ് പെൺകുട്ടി അമ്മയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വൈദ്യപരിശോധനയിൽ ലൈംഗികാക്രമണം സ്ഥിരീക്കുകയും പെൺകുട്ടി ഏഴു മാസം ഗർഭിണിയാണെന്ന് തെളിയുകയും ചെയ്തു. പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പ്രതിക്കെതിരെ കേസ്​ എടുക്കുകയായിരുന്നു. കണ്ണനല്ലൂർ ഇൻസ്​പെക്ടർ യു.പി വിപിൻകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർ സജീവ്, എ.എസ്​.ഐ സതീശൻ, എസ്.സി.പി.ഒമാരായ ജീസ ജയിംസ്​, സുധ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. സമയക്രമത്തിലെ തർക്കം; ബസ്​ മാനേജരുടെ കൈ അടിച്ചൊടിച്ച ​ ജീവനക്കാരൻ അറസ്റ്റിൽ കൊല്ലം: സമയക്രമത്തിലെ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ്​ മാനേജരുടെ കൈ അടിച്ചൊടിച്ച യുവാവിനെ പൊലീസ്​ അറസ്റ്റ് ചെയ്തു. കൊല്ലം സിറ്റിയിൽ സർവിസ്​ നടത്തുന്ന അമ്പാടി ബസിന്‍റെ മാനേജർ അനിൽരാജാണ് ആക്രമിക്കപ്പെട്ടത്. കാവനാട് ഇമാനുവൽ ഹൗസിൽ ഇമ്മാനുവൽ റോബർട്ട് (27, അജി) ആണ് പിടിയിലായത്. ചവറ റൂട്ടിൽ സർവിസ്​ നടത്തുന്ന ശ്രീശാസ്​താ ബസിലെ ജീവനക്കാരനാണിയാൾ. കഴിഞ്ഞ 24ന് ഉച്ചക്ക്​ ശക്തികുളങ്ങര മരിയാലയം ജങ്ഷന് സമീപമാണ് ഇരുബസുകളിലെയും ജീവനക്കാർ തമ്മിൽ തർക്കമുണ്ടായത്. മുമ്പും ജീവനക്കാർ തമ്മിൽ വഴക്കുണ്ടാക്കിയിരുന്നു. ഇതിന്‍റെ വിരോധത്തിൽ അജി ബസിൽ സൂക്ഷിച്ചിരുന്ന കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ നെടുമങ്ങാട് നിന്നുമാണ് പൊലീസ്​ പിടികൂടിയത്. ശക്തികുളങ്ങര ഇൻസ്​പെക്ടർ യു. ബിജുവിന്‍റെ നേതൃത്വത്തിൽ ശക്തികുളങ്ങര സബ് ഇൻസ്​പെക്ടർ ഐ.ബി. ആര്യ, എ.എസ്.ഐ മാരായ പ്രദീപ്, ഡാർവിൻ ജയിംസ്​, എസ്​.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.