റെയില്‍വേ കുടിയൊഴിപ്പിക്കല്‍: സംയുക്ത സര്‍വേക്ക്​ നിര്‍ദേശം നല്‍കി -മന്ത്രി കെ. രാജന്‍

(ചിത്രം പുനലൂര്‍: പുനലൂര്‍ ചെങ്കോട്ട റെയില്‍വേ ലൈനിന്‍ സംയുക്ത സര്‍വേ നടത്താന്‍ മന്ത്രി കെ. രാജന്‍ നിര്‍ദേശം നല്‍കി. ഈ മേഖലയിലുള്ളവരെ റെയില്‍വേ കുടിയൊഴിപ്പിക്കല്‍ നടത്തുന്നതിനെ തുടര്‍ന്നുള്ള പരാതിയില്‍ മന്ത്രി വിളിച്ചുചേർത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് പി.എസ്. സുപാല്‍ എം.എല്‍.എ മുന്നോട്ടുവെച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റെയില്‍വേ, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളെ സംയോജിപ്പിച്ച്​ സര്‍വേ നടത്താനുള്ള തുടര്‍നടപടികള്‍ കൈകൊള്ളാന്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം കൈക്കൊള്ളുന്നതിനും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കാനും അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മാര്‍ച്ച് എട്ടിന് കൊല്ലത്ത് റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരാനും തീരുമാനിച്ചു. യോഗത്തില്‍ പി.എസ്. സുപാല്‍ എം.എല്‍.എ, അഡീഷനല്‍ ചീഫ് സെക്രട്ടറി ജയ് തിലക്, ലാന്‍ഡ് റവന്യൂ കമീഷണര്‍ കെ. ബിജു, റെയില്‍വേ അസി. ഡിവിഷനല്‍ എന്‍ജിനീയര്‍ കപിലന്‍, റെയില്‍വേ ഉദോഗസ്ഥരായ വത്സലന്‍, ഗണസുന്ദരം എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.