കൊല്ലം: കോവിഡ് ബാധിച്ച് ഭേദമായവര്‍ തുടര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. മൂന്ന് മാസം വരെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. സ്ഥായിയായി തുടരുന്നവക്കും സാധ്യതയുണ്ട്. കടുത്ത ക്ഷീണം, തലവേദന, തളര്‍ച്ച, തലകറക്കം, നെഞ്ചുവേദന, മുടി കൊഴിച്ചില്‍, സ്‌ട്രെസ്, ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ന്യൂമോണിയ, മാനസിക സംഘര്‍ഷം, ഉറക്കമില്ലായ്മ, നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍, സന്ധിവേദന, ആകാംക്ഷ, വിഷാദം, ഷോക്ക്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, ചെറിയ സമയത്തേക്കുള്ള ഓര്‍മക്കുറവ്, തൊലിപ്പുറത്ത് ഉണ്ടാകുന്ന കുരുക്കളും പാടുകളും, ഒന്നിലധികം അവയവങ്ങളെ ഒരേസമയം ബാധിക്കുന്ന പ്രവര്‍ത്തനക്ഷമത കുറവ് എന്നിവയാണ് പൊതുവില്‍ അനുഭവപ്പെടുക. ഇങ്ങനെയുളളവര്‍ വിദഗ്ധ ചികിത്സ തേടണം. കുട്ടികളിലും പ്രായമായവരിലും, ഇതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ബോധക്ഷയം, ശ്വാസതടസ്സം, നെഞ്ചുവേദന, ഒരു കാലില്‍ നീര്, അമിത ക്ഷീണം എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, അടിയന്തര ചികിത്സ തേടണം. നാല് മുതല്‍ ആറാഴ്ചവരെ കഠിന വ്യായാമമുറകള്‍ പാടില്ല. ആദ്യം 10 മിനിറ്റും ഒന്നോ രണ്ടോ ആഴ്ചക്കുശേഷം അഞ്ച് മിനിറ്റ് വീതം നടത്തം കൂട്ടുകയുമാണ് ഉചിതം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ജില്ല ആശുപത്രിയിലും വ്യാഴാഴ്ചകളില്‍ സാമൂഹിക-പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കോവിഡാനന്തര ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. 'വാര്‍ത്താലാപ്' മാധ്യമ ശില്‍പശാല കൊല്ലം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പ്രാദേശിക മാധ്യമ ശില്‍പശാല 'വാര്‍ത്താലാപ്' മാര്‍ച്ച് എട്ടിന് കൊല്ലം സീ പേള്‍ ഹോട്ടലില്‍ രാവിലെ 11ന് ജില്ല കലക്ടര്‍ അഫ്സാനാ പര്‍വീണ്‍ ഉദ്ഘാടനം ചെയ്യും. അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിചാമി, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. ദേവന്‍, അസി. ഡയറക്ടര്‍ യു.ആര്‍. നവിന്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.