ഐ.ടി.ഐ വിദ്യാർഥികൾക്കായി ബോധവത്​കരണ ക്ലാസ്

ഓച്ചിറ: തൊഴിലിടങ്ങളിലെ അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓച്ചിറ ഗവ. ഐ.ടി.ഐ വിദ്യാർഥികൾക്കായി സുരക്ഷിതത്വ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഫാക്ടറീസ് ആൻഡ്​ ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സുരക്ഷാരഥം എന്ന പേരിൽ നടത്തിയ സെമിനാർ കെ.എം.എം.എൽ മാനേജിങ്​ ‍ഡയറക്ടർ ജി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എസ്. സാജു അധ്യക്ഷത വഹിച്ചു. ബി. സിയാദ്, ഡോ. ബ്രൈറ്റ് എന്നിവർ നേതൃത്വം വഹിച്ചു. ഓച്ചിറ ബ്ലോക്ക്‌ വ്യവസായ ഓഫിസർ പി. എൻ. ലത, സി.എസ്. സുഭാഷ്, ഇന്ദിരാ സജി, എ. ഷമീറ എന്നിവർ സംസാരിച്ചു. ഫോട്ടോ: ഓച്ചിറ ഗവ. ഐ.ടി.ഐ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സുരക്ഷിതത്വ ബോധവത്കരണ സെമിനാർ കെ.എം.എം.എൽ എം.ഡി ജി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.