(ചിത്രം) കിളികൊല്ലൂർ: പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കാണാനെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടു ത്താൻ ശ്രമിച്ച ഭാര്യാ സഹോദരനെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് ശാസ്താംമുക്ക് വയലിൽ പുത്തൻവീട്ടിൽ ശ്യാം കുമാർ (32) ആണ് പിടിയിലായത്. ഭർത്താവുമായി അഭിപ്രായ വ്യത്യാസത്തെതുടർന്ന് കുറച്ച് ദിവസങ്ങളായി ഇയാളുടെ സഹോദരി മക്കളോടൊത്ത് ഈ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇവരെ തിരികെ വിളിച്ചുകൊണ്ട് പോകാൻ ഭർത്താവായ സുമേഷ് വീട്ടിലെത്തി. സുമേഷിനെ തടഞ്ഞ ശ്യാംകുമാർ പുതിയ വീടെടുത്താൽ മാത്രമേ സഹോദരിയെയും കുട്ടികളെയും വിട്ടയക്കുകയുള്ളൂവെന്ന് വ്യക്തമാക്കി. തുടർന്ന് വാക്കേറ്റമുണ്ടാകുകയും വീട്ടിനുള്ളിൽനിന്ന് വെട്ടുകത്തിയെടുത്ത് ഇയാൾ സുമേഷിന്‍റെ തലക്കും കൈകാലുകളിലും വെട്ടുകയായിരുന്നു. തലക്ക് ഗുരുതരമായി വെട്ടേറ്റ സുമേഷിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് മുന്നിൽ കീഴടങ്ങാൻ ശ്യാംകുമാർ തയാറാകാതിരുന്നതിനെ തുടർന്ന് കൺട്രോൾ റൂമിൽനിന്ന് കൂടുതൽ പൊലീസെത്തി പിടികൂടുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ, എസ്.ഐമാരായ എ.പി. അനീഷ്, താഹകോയ, കൺട്രോൾ റൂം എസ്.ഐ സജി വെല്ലിംഗ്ടൺ, എസ്.ഐ ശ്രീലാൽ, സി.പി.ഒമാരായ സാജ്, ഷെമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പെട്രോൾ പമ്പിൽനിന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ കൊല്ലം: തോപ്പിൽകടവിലുള്ള പെട്രോൾ പമ്പിലെ ക്യാബിനിൽനിന്ന് പണം കവർന്നയാളെ പൊലീസ് പിടികൂടി. ശക്തികുളങ്ങര കുരീപ്പുഴ മാമ്മൂട്ടിൽകടവ് വടക്കേറ്റത്ത് വീട്ടിൽ വിഷ്ണു (30) ആണ് പിടിയിലായത്. കഴിഞ്ഞമാസം 31ന് പമ്പിലെത്തി വാഹനത്തിൽ പെട്രോൾ നിറച്ചതിനുശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചപ്പോൾ പമ്പ് ജീവനക്കാർ ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് മൊബൈൽ ഫോൺ പമ്പിലേൽപിച്ച് തിരികെ പോയി. തുടർന്ന് ഫെബ്രുവരി രണ്ടിന് എത്തിയ ഇയാൾ പണം നൽകി. ജീവനക്കാരൻ മൊബൈൽ വാങ്ങിക്കാൻ ഇയാളെ ക്യാബിനിലേക്ക് അയച്ചു. ക്യാബിനിൽ കടന്ന ഇയാൾ മേശയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന് സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട ഇയാൾ അവിടെവെച്ച് വാഹനപകടത്തിൽപെട്ട് ചികിത്സയിലായിരുന്നു. ആശുപത്രിയിൽനിന്ന് വിടുതൽ വാങ്ങിയാണ് ഇയാളെ കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ബി. ഷെഫീക്കിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശ്യാംകുമാർ, എ.എസ്.ഐമാരായ നിസാം, സി.പി.ഒ സെബാസ്റ്റ്യൻ, ദീപു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.