ദശാവതാര ചാര്‍ത്ത്​

പത്തനാപുരം: പിടവൂർ പ്ലാക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണം തിരുനാൾ മഹോത്സവത്തിനും ദശാവതാര ചാർത്തിനും തുടക്കമായി. കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 28ന് സമാപിക്കും. തന്ത്രി ഹരിശ്രീ മഠത്തിൽ വാസുദേവരര് വാസുദേവരരുടെ മുഖ്യ കാർമികത്വത്തിൽ പഞ്ചഗവ്യ നവക കലശപൂജയും കലശാഭിഷേകവും നടക്കും. ക്ഷേ​ത്രോപദേശ സമിതി പ്രസിഡന്റ് ശിവാനന്ദൻ നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുളസീധരൻ, സെക്രട്ടറി അജിത്ത്. വി. രജിത്ത് കൃഷ്ണൻ, സന്തോഷ് കുമാർ, തുളസി. പി.വി , ശരത്ത്, അജീഷ്, യശോധരൻ, സന്ദീപ്, ഗോപാലകൃഷ്ണപിള്ള, അജിത്ത് ലാൽ, ഓമന കുട്ടൻ നായർ എന്നിവർ പങ്കെടുത്തു. പടം..... പിടവൂർ പ്ലാക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാര ചാർത്ത് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.