ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്​ തുടക്കം

ചിത്രം കൊല്ലം: പത്തനാപുരം ഗാന്ധിഭവന്‍റെ നേതൃത്വത്തിൽ ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്​ (ഗാർഫി)​ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്​ ഉദ്​ഘാടനം ചെയ്തു. ഏറ്റവും ശക്തമായ മാധ്യമമായ സിനിമ കൂടുതൽ ആളുകളിൽ എത്തിക്കുന്നതിന്​ പുതിയ പ്രസ്ഥാനം വഴി സാധിക്കട്ടെയെന്ന്​ അദ്ദേഹം പറഞ്ഞു. പ്രസ്​ ക്ലബ്​ ഹാളിൽ നടന്ന പരിപാടിയിൽ ഗാന്ധിഭവന്‍ സെക്രട്ടറിയും ഗാര്‍ഫി രക്ഷാധികാരിയുമായ ഡോ. പുനലൂര്‍ സോമരാജന്‍ അധ്യക്ഷതവഹിച്ചു. ഗാന്ധിഭവന്‍ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം ചലച്ചിത്രസംവിധായകനും നിരൂപകനുമായ വിജയകൃഷ്ണനും ലോഗോ പ്രകാശനം ചലച്ചിത്ര സംവിധായകന്‍ ആര്‍. ശരത്തും ഒരുവര്‍ഷത്തെ പദ്ധതികളുടെ പ്രകാശനം ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രനും നിര്‍വഹിച്ചു. ഡോ. റിജി ജി. നായര്‍, ഗാര്‍ഫി ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, ജനറല്‍ സെക്രട്ടറി പല്ലിശ്ശേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.