ചിത്രം- ഓയൂർ: മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും സഹോദരനെയും മർദിച്ച ശേഷം വീടിന് തീയിട്ട യുവാവിനെ പൂയപ്പള്ളി െപാലീസ് അറസ്റ്റ് ചെയ്തു. ഉമ്മന്നൂർ പാറങ്കോട് മാന്തടത്തിൽ വീട്ടിൽ രാജീവ് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം മദ്യപിച്ച് വീട്ടിലെത്തിയ രാജീവ് അനുജനുമായി തർക്കമുണ്ടാക്കുകയും മർദിക്കുകയും ചെയ്തു. തടസ്സം പിടിക്കാനെത്തിയ മാതാപിതാക്കളെയും മർദിച്ച ശേഷം വീടിന് തീവെക്കുകുകയായിരുന്നു. തീപിടിത്തത്തിൽ തടിജനാല, കതക്, വസ്ത്രങ്ങൾ, വൈദ്യുതോപകരണങ്ങൾ എന്നിവ കത്തിനശിച്ചു. അയൽവാസികൾ ഓടിക്കൂടി തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.