ശാസ്താംകോട്ട: പടി. കല്ലട ഗ്രാമപഞ്ചായത്തിൽ വെട്ടോലിക്കടവിൽ ശാസ്താംകോട്ട തടാകതീരത്ത് പൊതുശ്മശാനം നിർമിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ജനവാസ മേഖലക്ക് സമീപമാണ് ശ്മശാനം നിർമിക്കുന്നതെന്നും വസ്തു വാങ്ങിയതിൽ ഉൾപ്പെടെ ക്രമക്കേട് നടന്നതായും പ്രതിഷേധക്കാർ ആരോപിച്ചു. പരിസ്ഥിതി പ്രവർത്തകൻ എസ്. ബാബുജി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ടി. നിഷാദ് അധ്യക്ഷതവഹിച്ചു. കല്ലട സുരേഷ്, അനിൽ കിഴക്കിടം, സന്തോഷ് ഗംഗാധരൻ, മോഹനൻ പിള്ള തോമസ്, രാജിചന്ദ്രൻ, അരക്കില്ലം സുദർശനൻ, ശോഭന, ഗീതസുജിത്ത് എന്നിവർ സംസാരിച്ചു. ഫോട്ടോ: ഉപരോധസമരം എസ്. ബാബുജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.