യു​െക്രയ്​നിൽ കുടുങ്ങിയവരിൽ അഞ്ചൽ സ്വദേശിയും

അഞ്ചൽ: യു​െക്രയ്​നിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളിൽ അഞ്ചൽ സ്വദേശിയും. മാവിള അരീപ്ലാച്ചി നെല്ലിമൂട്ടിൽ വീട്ടിൽ തോമസ് മത്തായിയു​െടയും ഷീല തോമസി​െന്റയും മകൾ മേഘ തോമസ് (21) ആണ് യു​െക്രയ്​നിലെ കാർഗി എന്ന സ്ഥലത്ത് കുടുങ്ങിയിരിക്കുന്നത്. മൂന്ന് മാസം മുമ്പാണ് മേഘ മെഡിസിൻ പഠനത്തിനായി യു​െക്രയ്​നിലേക്ക് പോയത്. യുദ്ധം ഉണ്ടാകുമെന്ന ആശങ്കയുയർന്നപ്പോൾ തന്നെ മേഘയെ തിരികെ നാട്ടിലെത്തിക്കാൻ വീട്ടുകാർ വിമാന ടിക്കറ്റ് എടുത്ത് നൽകിയതാണ്. അപ്പോഴേക്കും യുദ്ധം ആരംഭിച്ചതിനാൽ മേഘ ഉൾപ്പെടുന്ന വിദ്യാർഥിനികൾക്ക് താമസസ്ഥലത്ത്​ നിന്ന്​ പുറത്തുകടക്കാൻ പറ്റാത്ത അവസ്ഥയായെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.