പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

പാരിപ്പള്ളി: 16കാരിയെ ബലാത്സംഗം ചെയ്ത യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. വര്‍ക്കല ഇടവ വെണ്‍കുളം കരിപ്രം കെ.എസ് ഭവനില്‍ സോജു ആണ്​ (38) പിടിയിലായത്. വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പീഡനത്തിനിരയാക്കിയത്. സോജു പെണ്‍കുട്ടിയെ നിരന്തരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടർന്ന്​ പാരിപ്പള്ളി പൊലീസ് പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. ഇടവയിലെ വീട്ടില്‍നിന്നുമാണ് ഇയാളെ പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ. അല്‍ജബറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ എസ്. അനുരൂപ്, പ്രദീപ്, എ.എസ്.ഐ അഖിലേഷ്, എസ്.സി.പി.ഒ ഡോള്‍മ, എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇയാളെ റിമാന്‍ഡ്​ ചെയ്തു. ഭിന്നശേഷിക്കാരിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍ ഇരവിപുരം: ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ആക്രമി സംഘത്തിലുണ്ടായിരുന്ന ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ കിഴക്കതില്‍ വീട്ടില്‍ അന്‍സര്‍ ആണ് (38) ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്. ഭിന്നശേഷിക്കാരിയായ യുവതി ശസ്ത്രക്രിയയുടെ ആവശ്യത്തിന് അന്‍സറിന്‍റെ മാതാവില്‍നിന്നും പണം കടം വാങ്ങിയിരുന്നു. പണവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനായി അന്‍സറും മാതാവും സഹോദരിയുമൊത്ത് ഭിന്നശേഷിക്കാരിയായ യുവതിയുടെ വീട്ടിലെത്തുകയും വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. തര്‍ക്കത്തിനിടെ വീല്‍ചെയറിലിരുന്ന യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതി ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയതിനെത്തുടർന്ന്​ അന്‍സറും മാതാവിനും സഹോദരിക്കുമെതിരെ കേസെടുത്തിരുന്നു. ഇയാളെ അയത്തില്‍നിന്ന് ഇരവിപുരം ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അരുണ്‍ഷാ, പ്രകാശ്, ജയകുമാര്‍, ഷാജി, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ ശോഭകുമാരി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.