അഞ്ചൽ: കൃഷിഭവന്‍റെ നേതൃത്വത്തിൽ വാർഡുകളിൽ നടപ്പാക്കിവരുന്ന കേരഗ്രാമം പദ്ധതി രാഷ്ട്രീയവത്കരിക്കുന്നതായും ജനപ്രതിനിധികളെപ്പോലും പദ്ധതിപ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കുന്നെന്നും ആരോപിച്ച് അഞ്ചൽ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ കൃഷി ഓഫിസറെ ഉപരോധിച്ചു. ഉപരോധം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ബ്ലോക്ക്പഞ്ചായത്തംഗം എ.സക്കീർ ഹുസൈൻ, ഏറം സന്തോഷ്, തോയിത്തല മോഹനൻ, ജാസ്മിൻ മഞ്ചൂർ എന്നിവരാണ് കൃഷി ഓഫിസറെ ഉപരോധിച്ചത്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒന്നും അറിയില്ലെന്നും ആക്ഷേപം ഉയർന്നിരിക്കുന്ന സ്ഥിതിക്ക് ഉന്നത കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അഞ്ചൽ കൃഷി ഓഫിസർ ജിൻഷാ റാണി സമരക്കാർക്ക് ഉറപ്പുനൽകി. ഇതിനെതുടർന്നാണ് ജനപ്രതിനിധികൾ ഉപരോധസമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.