ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം

പത്തനാപുരം: പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ ഹോമിയോ ആശുപത്രി കെട്ടിടം കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. രമാദേവി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സുനിതാ രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. മസൂദ് ഖാൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ഷീജ ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. രതി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ശോഭന ശശിധരൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ അശ്വതി, ഹോമിയോ ജില്ല മെഡിക്കൽ ഓഫിസർ സി.എസ്. പ്രദീപ്, കെ.ബി. സജീവ്, എസ്.രേഖ, റെജിമോന്‍ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എസ്. സിനി റിപ്പോർട്ട് അവതരിപ്പിച്ചു. പടം....പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രി കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.