ശാസ്താംകോട്ട: മീൻ വിൽപനക്കിടെ ബ്ലോക്ക് പഞ്ചായത്തംഗമായ വനിതയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം ഇടയ്ക്കാട് രശ്മിവിലാസത്തിൽ ലതാ രവിക്ക്(49) നേരെയാണ് അതിക്രമം നടന്നത്. സാരമായി പരിക്കേറ്റ ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴോടെ ഇടയ്ക്കാട് മാർക്കറ്റ് ജങ്ഷനിലായിരുന്നു സംഭവം. മീൻ വിൽപന നടത്തുന്നതിനിടെ ഇതിന് തടസ്സം സൃഷ്ടിച്ച് ഓട്ടോ പാർക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതത്രെ. െപാലീസ് സ്ഥലത്തെത്തിയാണ് ലതയെ ആശുപത്രിയിലേക്ക് മാറ്റിയത്. സി.പി.എം പ്രവർത്തകനായ കണ്ണൂർ സ്വദേശി ടോണിക്കെതിരെ െപാലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.