വെളിയം ഗ്രാമപഞ്ചായത്തിലെ വായനശാലകളിലെ പുസ്തകങ്ങൾ നശിക്കുന്നു

ഓയൂർ: വെളിയം പഞ്ചായത്തിലെ വെളിയം കോളനി, കുടവട്ടൂർ ആശാൻ മുക്ക് എന്നിവിടങ്ങളിലെ വായനശാലകൾ പ്രവർത്തിക്കാതെയായതോടെ പുസ്തകങ്ങൾ നശിക്കുന്നു. വെളിയം കോളനിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച വായനശാല കെട്ടിടം തുറക്കണമെന്നാവശ്യപ്പെട്ട് സംഘടനകൾ രംഗത്തു വന്നെങ്കിലും നടപടിയില്ല. ഈ വായനശാലയുടെ ജനാലകൾ തകർത്ത നിലയിലാണ്. വെളിയം കോളനിയിലെ വിദ്യാർഥികൾക്കു വേണ്ടി പണിത കെട്ടിടം അനാഥാവസ്ഥയിലാണ്. വർഷങ്ങൾക്കു മുമ്പ് കുടവട്ടൂർ ആശാൻ മുക്കിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ ആയിരത്തോളം പുസ്തകങ്ങളും ഒരു കമ്പ്യൂട്ടറും ടി.വിയുമാണ് അനുവദിച്ചിരുന്നത്. കോവിഡിന്‍റെ തുടക്ക സമയത്ത് ഓൺലൈൻ ക്ലാസിനായി വിദ്യാർഥികൾക്ക് വായനശാല തുറന്ന് ടി.വി പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പടം: കുടവട്ടൂർ ആശാൻ മുക്കിലെ വായനശാല പ്രവർത്തനരഹിതമായ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.