മലയോര ഹൈവേ: സംരക്ഷണ ഭിത്തി പുനർനിർമാണം തുടങ്ങി

പുനലൂർ: മലയോര ഹൈവേയിൽ കരവാളൂർ പിറക്കൽ പാലത്തിനു സമീപം സംരക്ഷണ ഭിത്തി തകർന്നത് പുനർനിർമിക്കാൻ തുടങ്ങി. കഴിഞ്ഞ സെപ്റ്റംബറിലാണ് അപകടനിലയിൽ ഇവിടെ വലിയ തോതിൽ വശം രണ്ടിടങ്ങളിലായി തകർന്നത്. വശം തകർന്നത് വലിയ വിവാദം ഉയർത്തിയിരുന്നു. നിർമാണത്തിലെ അപാകതയാണ് വശം തകരാൻ കാരണമായതെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. മലയോര ഹൈവേ നിർമാണ കരാറുകാര‍ന്‍റെ നഷ്ടോത്തരവാദിത്തത്തിൽ ഇത് പുനനിർമിക്കാൻ പൊതുമരാമത്ത് നടപടി സ്വീകരിക്കേണ്ടതിനു പകരം പുതിയതായി 77 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത് വിവാദമായിരുന്നു. ഇതിനെതിരെ ആക്ഷേപമുയർന്നതിനെ തുടർന്ന് വകുപ്പ് മന്ത്രി സ്ഥലം സന്ദർശിച്ചു. എസ്റ്റിമേറ്റ് റദ്ദാക്കി. (ചിത്രം ഈമെയിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.