മാലിന്യനിക്ഷേപകരെ കണ്ടെത്താൻ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നാവശ്യം

കുളത്തൂപ്പുഴ: പാതയോരത്ത് ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്നവരെ പിടികൂടാൻ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ജനവാസ മേഖലക്കരുകിൽ പാതയോരത്തായി രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിക്കുന്ന സംഭവങ്ങൾ നിത്യമാണ്. കുളത്തൂപ്പുഴ ഫെഡറൽ ബാങ്ക് കഴിഞ്ഞുള്ള വളവ്, ചന്ദനക്കാവ് കുട്ടിവനത്തിന്‍റെ വശം, ടെക്നിക്കൻ ഹൈസ്കൂളിലേക്കുള്ള പാതയോരം, വില്ലുമല പാതയോരം, മുപ്പതടി പാലത്തിന്​ സമീപം, നെടുവന്നൂർക്കടവ് പാലത്തിന്​ സമീപം തുടങ്ങിയ സ്ഥലങ്ങളിലാണ് പതിവായി മാലിന്യം നിക്ഷേപം. ദുർഗന്ധം നിമിത്തം പ്രദേശവാസികൾക്ക് വഴി നടക്കാനാവാത്ത അവസ്ഥയാണുള്ളത്. കൂടാതെ തെരുവു നായ്​ക്കളും കാട്ടുപന്നി അടക്കമുള്ളവയുടെയും ശല്യം പലപ്പോഴും നാട്ടുകാർക്ക് ഭീഷണിയാവുന്നുമുണ്ട്. ഇത്തരം പ്രദേശങ്ങളിൽ മാലിനും നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികൾക്കിടയിൽ സജീവമായി. ...... ഫോട്ടോ: KE KULP 3: ആഹാരാവശിഷ്ടങ്ങളും ഭക്ഷണമാലിന്യങ്ങളും ചാക്കിൽ കെട്ടി പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ (മെയിലിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.