ബിഷപ് ജെറോമിൻെറ 30–ാമത് ചരമവാർഷിക ദിനാചരണം (ചിത്രം) കൊല്ലം: ദൈവദാസൻ ബിഷപ് ജെറോം നന്മയുടെ സ്നേഹദൂതനായിരുന്നുവെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു പറഞ്ഞു. ജെറോം സാംസ്കാരിക സമിതി നടത്തിയ ബിഷപ് ജെറോമിൻെറ 30-ാമത് ചരമവാർഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ജില്ല പ്രസിഡന്‍റ് സുധീർ തോട്ടുവാൽ അധ്യക്ഷത വഹിച്ചു. സമിതി ജനറൽ സെക്രട്ടറി ജി. രാജീവൻ, എഴുത്തുകാരൻ ഡോ. വെളളിമൺ നെൽസൺ, അഖില കേരള സ്വതന്ത്ര മഝ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് ഫ്രാൻസിസ് ജെ. നെറ്റോ, ജോസഫ് കടവൂർ, സന്തോഷ് പ്രിയൻ, കുന്നത്തൂർ രാധാകൃഷ്ണൻ, സുനിൽ പെരിനാട്, നസ്രത്ത് തോബിയാസ് എന്നിവർ സംസാരിച്ചു. ഹ്രസ്വചിത്രരംഗത്ത് ജനശ്രദ്ധ നേടിയ സംവിധായകൻ ഗോപൻ ജി. പനയം, ടെലിവിഷൻ രംഗത്ത് മികവാർന്ന പ്രവർത്തനത്തിന് ഗാനരചയിതാവ് അജയൻ മാമ്പുഴ, ചായാഗ്രാഹകൻ സജി അലോന, മത്സ്യത്തൊഴിലാളി സംഘടന പ്രവർത്തകൻ ജോസഫ് കടവൂർ, സിൽവസ്റ്റർ മൈലക്കാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സന്ദർശിച്ചു (ചിത്രം) കൊല്ലം: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ നടന്ന കുപ്പണയിലെ തോപ്പില്‍ രവി സ്മാരകം, മാമൂട് കോണ്‍ഗ്രസ് ഓഫിസ്, അഞ്ചാലുംമൂട് മണ്ഡലം പ്രസിഡന്‍റ് ബൈജുവിൻെറ വസതി എന്നിവിടങ്ങള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സന്ദര്‍ശിച്ചു. കൊറ്റങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ കോണില്‍ വിനോദ് അധ്യക്ഷത വഹിച്ചു. കൊറ്റങ്കര പഞ്ചായത്ത് മെമ്പര്‍ പ്രദീപ്, പെരിനാട് പഞ്ചായത്ത് മെമ്പര്‍ നൗഫല്‍, ഷര്‍ജു, ജി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. തോപ്പില്‍രവി സ്മാരം സന്ദര്‍ശിച്ച എം.പിയോടൊപ്പം സൂരജ് രവി, എം.എസ്. ഗോപകുമാര്‍, കെ.വി. സജികുമാര്‍, പുന്തല മോഹനന്‍, ബൈജു മോഹന്‍, ഷാജി, ജി. വേണുഗോപാല്‍ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.